കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട് (Vision)
സാമൂഹ്യനീതി, സുസ്ഥിര വികസനം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ജനപങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കി എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതവും സമൃദ്ധവും മാതൃകാപരവുമായ ഗ്രാമജീവിതം ഉറപ്പാക്കുന്ന ഒരു വികസിത ഗ്രാമപഞ്ചായത്തായി മാറുക.
ദൗത്യം (Mission)
- ജനങ്ങൾക്ക് കാര്യക്ഷമവും സുതാര്യവുമായ ഭരണസേവനങ്ങൾ നൽകുക.
- കുടിവെള്ളം, റോഡ്, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
- കാർഷിക വികസനവും തൊഴിൽ അവസരങ്ങളും പ്രോത്സാഹിപ്പിക്കുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക.
- ഹരിതപരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ നിർമാർജനത്തിനും മുൻഗണന നൽകുക.
- ജനപങ്കാളിത്തത്തോടെ പദ്ധതികൾ രൂപീകരിച്ച് നടപ്പാക്കുക.
- സാംസ്കാരിക പൈതൃകവും ഗ്രാമീണ മൂല്യങ്ങളും സംരക്ഷിക്കുക.