2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഓപ്പറേഷന്‍ തൂഫാന്‍ 2.0

September 29, 2026

മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ ഭാഗമായി 28/09/2026 രാവിലെ 11.00 മണിക്ക് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടിയുടെ പതാക ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഹംസ മാസ്റ്റര്‍ ഉയർത്തി ,ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കുകയും കുട്ടികളെയും യുവാക്കളെയും ലഹരിയുടെ ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ആശാ വര്‍ക്കര്‍മാര്‍ , എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനപ്രതിനിധികളും ജീവനക്കാരും ഹരിതകർമസേന അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെയുള്ളവർ പ്രതിജ്ഞയിൽ പങ്കെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍ 2.0
ഓപ്പറേഷന്‍ തൂഫാന്‍ 2.0